കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നുവെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നുവെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍. ലോകത്തൊരിടത്തും കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നും വി.കെ പോള്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. നിലവില്‍ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം അനിവാര്യമാണെന്ന് വി. കെ .പോള്‍ ചൂണ്ടിക്കാട്ടി. കൊവാക്‌സിന്‍ എടുത്തവരുടെ വിദേശ യാത്രക്ക് തടസങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പരാമര്‍ശം. ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കപ്പെടും. കൊവാക്‌സിന്‍ കയറ്റുമതിക്കും അംഗീകാരം സഹായകമാകും.

ഇന്ത്യയില്‍ നിലവില്‍ ഉപയോഗത്തിലുള്ള മൂന്ന് വാക്‌സിനുകളില്‍ ഒന്നാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോട്ടെക്ക് വികസിപ്പിച്ച കൊവാക്‌സിന്‍. 78 ശതമാനം ഫലപ്രാപ്തിയുള്ള കൊവാക്‌സിനെ കുറിച്ചുള്ള കൂടുതല്‍ പഠന റിപ്പോര്‍ട്ട് പുറത്തുവരാനുണ്ട്. ഗുരുതര കൊവിഡ് ലക്ഷണങ്ങള്‍ക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡില്‍ നിന്ന് 63.6 ശതമാനം സംരക്ഷണവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

Top