24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല, ചെലമേശ്വര്‍ കലിപ്പില്‍ തന്നെ

Justice Chelameswar

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതിയിലെ ജസ്റ്റിസ് ചെലമേശ്വര്‍. 24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അറിയിച്ചു. മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസ് വിധി റദ്ദാക്കിയ കാര്യം ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്ത് മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ചെലമേശ്വറിന്റെ പരാമര്‍ശം.

ചീഫ് ജസ്റ്റിസിനെ കരിനിഴലില്‍ നിര്‍ത്തുന്ന മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട കേസ് താന്‍ വാദംകേട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. അധികാരപരിധിയില്‍ നിന്നുകൊണ്ടുതന്നെയാണ് അത് ചെയ്തതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top