ഭരണകൂടത്തെയും പൊലീസിനെയും വിറപ്പിച്ച വീര്യം . . .അതാണ് ചന്ദ്രു !

ന്ദ്രു എന്ന ക്ഷുഭിത യൗവനത്തെ വാർത്തെടുത്ത എസ്.എഫ്.ഐ സമൂഹത്തിന് നൽകിയത് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വലിയ സംഭാവന. അഭിഭാഷകനായപ്പോൾ ചന്ദ്രു എന്ന ഈ കമ്യൂണിസ്റ്റ് ഏറ്റെടുത്ത ഒരു കേസാണിപ്പോൾ ‘ജയ് ഭീം’ എന്ന സിനിമയിലൂടെ പുറത്ത് വന്നിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട ഇരുളർ വിഭാഗത്തിൻ്റെ കണ്ണീരിൻ്റെ കഥ പറയുന്ന സിനിമ, പ്രേക്ഷകരെ സംബന്ധിച്ച് വേറിട്ടൊരു അനുഭവമാണ്. 1993-ൽ തമിഴകത്ത് നടന്ന ഒരു സംഭവമാണ് സൂര്യ – ജ്ഞാനവേലു കൂട്ട് കെട്ട് സിനിമയാക്കിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായി അടുത്തകാലത്ത് വിരമിച്ച ചന്ദ്രുവിൻ്റെ അനുഭവമാണ് തിരക്കഥയാക്കിയിരിക്കുന്നത്. സി.പി.എം നടത്തിയ ഇടപെടലുകളും സിനിമയിൽ എടുത്തു പറഞ്ഞിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയതോടെ, ദ്രാവിഡ പാർട്ടികളുടെ ഈറ്റിലമായ തമിഴകത്ത് ഭരണകൂടത്തെ വിറപ്പിച്ച കമ്യൂണിസ്റ്റുകൾ, രാജ്യത്തെ ഇടതുപക്ഷത്തിനാകെ തന്നെ വലിയ ആവേശമായിരിക്കുകയാണ്.( വീഡിയോ കാണുക)

Top