ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി;കൊളീജിയത്തില്‍ അംഗമാകും

ഡല്‍ഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാനമനെ അവരുടെ ആവശ്യം പരിഹഗണിച്ച് കര്‍ണാടക ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ, കര്‍ണാടക ഹൈക്കോടതിയിലെ കൊളീജിയത്തില്‍ ജസ്റ്റിസ് അനു ശിവരാമന്‍ അംഗമാകും.

കാസര്‍കോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ശിവരാമന്‍ നായരുടെ മകളാണ്. 1991-ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമന്‍. 2010-11 കാലയളവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കര്‍ണാടക ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.എസ് ദിനേശ് കുമാര്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതയാകുന്നത് 2015 ജനുവരിയിലാണ്. സീനിയോറിറ്റിയില്‍ രണ്ടാമനായ കെ. സോമശേഖര്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനാകുന്നത് 2016 നവംബറിലാണ്. ജസ്റ്റിസ് അനു ശിവരാമന്‍ ചുമതലയേല്‍ക്കുന്നതോടെ കര്‍ണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവര്‍ മാറും.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് അനു. 2015 ഏപ്രില്‍ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി അവര്‍ നിയമിതയാകുന്നത്. 2017-ല്‍ സ്ഥിരം ജഡ്ജിയായി.

Top