ജസ്റ്റിസ് അനന്ത് മനോഹര്‍ ബാദര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കൊച്ചി: ബോംബെ ഹൈക്കോടതിയില്‍ നിന്ന് കേരള ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറിയെത്തിയ ജസ്റ്റിസ് അനന്ത് മനോഹര്‍ ബാദര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് എസ്. മണികുമാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇതോടെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ജഡ്ജിമാരുടെ എണ്ണം നാലായി.

സ്ഥലംമാറ്റത്തിനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതോടെയാണ് ജഡ്ജി കേരള ഹൈക്കോടതിയിലേക്കെത്തുന്നത്.

Top