ജീവന് വേണ്ടി യാചിച്ച് കുറേ മനുഷ്യ ജന്മങ്ങള്‍; കരളലിയിപ്പിക്കും സ്‌പെയിനിലെ ഈ കാഴ്ചകള്‍

മാഡ്രിഡ്: കൊറോണ വൈറസ് എന്ന കൊലയാളി വൈറസ് ലോകമാകമാനം പിടിമുറുക്കി കഴിഞ്ഞു. ഇറ്റലിയിലാണ് കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. 15362 പേരാണ് ഇവിടെ മരിച്ചത്. എന്നാല്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്നിരിക്കുകയാണ് സ്പെയിന്‍. കൊറോണബാധിതരുടെ എണ്ണം 120,000 കടന്നിരിക്കുകയാണിവിടെ. മരണത്തിന്കീഴടങ്ങിയതാകട്ടെ 12000 പേരും

കൊറോണയ്‌ക്കെതിരെ കടുത്ത പോരാട്ടം തന്നെയാണ് സ്‌പെയിനില്‍ നടക്കുന്നത്. എന്നാല്‍ ഈ പോരാട്ടത്തില്‍ നിസഹായരായിരിക്കുന്നത് കെയര്‍ഹോമുകളിലേയും മറ്റും പ്രായമായ ആളുകളാണ്. ശ്വാസകോശ സംബന്ധമായ രോഗമടക്കം ബാധിച്ചവരാണ് ഇതില്‍ ബഹുഭൂരിഭാഗം ആള്‍ക്കാരും.

ഇവിടങ്ങളിലെ പല വീടുകളിലേയും കിടപ്പുമുറികളില്‍ മരിച്ച് മരിവിച്ച ശവശരീരങ്ങള്‍ കാണാന്‍ സാധിക്കും. പലവീടുകളിലും പ്രായമായ ആളുകളെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും പലരും ബെഡില്‍ മരിച്ച് കിടക്കുന്നതായി സൈന്യം കണ്ടെത്തിയെന്നുമുള്ള കാര്യം സ്പാനിഷ് മന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം പുറം ലോകത്തോട് വെളുപ്പെടുത്തിയിരുന്നത്.

കൊറോണ രാജ്യം മുഴുവന്‍ വ്യാപിച്ചത് കൊണ്ട് തന്നെ കൊറോണ രോഗികളെ കൊണ്ട് ആശുപത്രികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏത് രോഗം ബാധിച്ച് എത്തിയാലും ആശുപത്രികളെല്ലാം പ്രായമായവരെ പിന്തിരിപ്പിക്കുകയാണ്. നാല്‍ കാലികള്‍ക്ക് കൊടുക്കുന്ന വില പോലും ഈ പാവം വൃദ്ധ ജന്മങ്ങള്‍ക്ക് ഇവിടെ ലഭിക്കുന്നില്ല. രോഗം എത്ര മൂര്‍ച്ചിച്ഛ സാഹചര്യമാണെങ്കില്‍ പോലും ഇവരെ തീവ്രപരിചരണ വിഭാഗങ്ങളിലൊന്നും പ്രവേശിപ്പിക്കില്ല. പകരം
മയക്കികിടത്തുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യ ജീവനല്ലെ മുന്നില്‍ കിടന്ന് പിടയുന്നതെന്ന് പോലും അവരാരും ചിന്തിക്കാറില്ല. ഇത്രയും നാള്‍ ജീവിച്ചില്ലെ ഇനി ഇവരെല്ലാം മരണത്തെ വരിച്ചാലും കുഴപ്പമില്ലെന്ന് നിലപാടാണ് ഇവിടത്തെ ഭരണകൂടത്തിനുള്ളത്. ആശുപത്രികള്‍ ചെറുപ്പക്കാരുടെ കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്.

രോഗികളാകുമ്പോള്‍ മാത്രമല്ല മറ്റു പലപ്രശ്നങ്ങള്‍ക്കും പരിഹാരമില്ലെന്ന് കാണുമ്പോള്‍ അവര്‍ പ്രായമായവരെ മയക്കികിടത്തുന്നു. അത് എത്ര നീളുമെന്ന് ഒരറിവുമില്ല. കാരണം അവര്‍ ചെറുപ്പക്കാര്‍ക്ക് വേണ്ടി തീവ്രപരിചരണ വാര്‍ഡുകള്‍ വിട്ടുപോകണം 85-കാരിയായ ബാഴ്സലോണയിലെ ഒരു അമ്മ പറഞ്ഞു. വളരെ സങ്കടകരമാണിത്. അങ്ങനെയൊന്നും അവരോട് ചെയ്യരുത്. അവരതിന് അര്‍ഹരല്ല അവര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ മാഡ്രിഡിലെ നഴ്സിങ് ഹോമുകളിലുണ്ടായ 3000 മരണങ്ങളില്‍ രണ്ടായിരവും കൊറോണരോഗം ബാധിച്ചാണ്. എന്നാല്‍ പരിശോധനകളൊന്നും ഇവിടെ നടക്കാത്തതിനാല്‍ ഔദ്യോഗിക കണക്കുകളില്‍ പോലും ഇതുപെടുന്നില്ല, സ്പെയിനിലെ പ്രദേശിക നേതാവ് ഇസബെല്‍ ഡയസ് അയിസോ പറഞ്ഞു. മാഡ്രിലെ ഒരു പരിചരണ കേന്ദ്രത്തില്‍ മാത്രം മാര്‍ച്ച് 15-ന് ശേഷം 46 മരണങ്ങളുണ്ടായിട്ടുണ്ട്.

Top