Just 1 minister in Delhi as AAP eyes polls in Punjab & Goa

ന്യൂഡല്‍ഹി: പഞ്ചാബിലെയും ഗോവയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ആംആദ്മി മന്ത്രിമാരെല്ലാം പ്രചാരണ ചൂടില്‍.

ഒരു മന്ത്രി ഒഴികെ ബാക്കിയെല്ലാവരും തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ്.
പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ ഗോവയിലാണ് പ്രചാരണം നടത്തുന്നത്. അദ്ദേഹം എല്ലാ എം.എല്‍.എമാരോടും ഗോവയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇപ്പോള്‍ കെജ്‌രിവാളിനൊപ്പം ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, ഗതാഗത മന്ത്രി ഗോപാല്‍ റായി എന്നിവരുണ്ട്. അതേസമയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ടൂറിസം മന്ത്രി കപില്‍ മിശ്രയും ഇപ്പോള്‍ പഞ്ചാബിലാണ്.

പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ മാത്രമാണ് ഇപ്പോള്‍ ഡല്‍ഹിയിലുള്ളത്.

Top