വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പം വരുന്ന അജ്ഞാത വസ്തു ബഹിരാകാശത്ത് ചുറ്റിതിരിയുന്നു

വാഷിങ്ടണ്‍: വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പം വരുന്ന അജ്ഞാതവസ്തു ബഹിരാകാശത്ത് ചുറ്റിതിരിയുന്നതായി കണ്ടെത്തിയിരിക്കയാണ് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്നും 20 പ്രകാശവര്‍ഷമകലെ ഏകനായി ചുറ്റിതിരിയുന്ന തവിട്ടു നിറത്തിലുള്ള ഈ വസ്തുവിന്റെ ധ്രുവത്തിന് ചുറ്റുമായി ഒരു പ്രഭാവലയവുമുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാള്‍ 200 മടങ്ങ് ശക്തിയുള്ള കാന്തികവലയമാണ് ഗ്രഹത്തിനുള്ളതെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.

പരാജയപ്പെട്ട നക്ഷത്രമെന്ന (ബ്രൗണ്‍ഡ്വാര്‍ഫ്) ഗണത്തില്‍ പെടുന്ന ഈ വസ്തുവിന്റെ സാന്നിധ്യം റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. അതേസമയം ഇതിന്റെ ആവര്‍ഭാവത്തെക്കുറിച്ചോ ചുറ്റുമുള്ള പ്രഭാ വലയത്തെക്കുറിച്ചോ കാര്യമായി അറിവൊന്നും ശാസ്ത്രജ്ഞര്‍ക്കില്ല. എങ്കിലും ഒരു ഗ്രഹത്തിനും നക്ഷത്രത്തിനുമിടയിലുള്ള ചാരനിറത്തിലൂള്ള പ്രദേശത്തിലൂടെ കറങ്ങുകയാണ് ഈ വസ്തുവെന്ന് ഇവര്‍ പറയുന്നു.

Top