ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇരട്ട സ്വര്‍ണം നേടി മനു ഭേക്കര്‍

manu-bekar

ന്യൂഡല്‍ഹി: സിഡ്‌നിയില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ യുവ വനിതാ ഷൂട്ടര്‍ മനു ഭേക്കര്‍ സ്വര്‍ണം നേടി. യോഗ്യതാ റൗണ്ടില്‍, ജൂനിയര്‍ വിഭാഗത്തിലെ റെക്കോഡായ 478.9 പോയിന്റോടെയാണ് മനുവും അന്‍മോലും ഉള്‍പ്പെട്ട സംഘം എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്.

പെണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഒന്നാമതെത്തിയ മനു ഭേക്കര്‍ ഇരട്ടസ്വര്‍ണവും നേടിയിരുന്നു. ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യക്ക് ഏഴു സ്വര്‍ണമടക്കം 17 മെഡലായി. എട്ടു സ്വര്‍ണമുള്ള ചൈന മെഡല്‍ പട്ടികയില്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ് നില്‍ക്കുന്നത്.

Top