ജൂനിയർ എന്‍ടി ആര്‍ ചിത്രം ‘ജയ് ലവ കുശ’യുടെ ഓഡിയോ റിലീസ് സെപ്റ്റംബര്‍ മൂന്നിന്

ജൂനിയർ എന്‍ടി ആര്‍ന്റെ പുതിയ ചിത്രമാണ് ജയ് ലവ കുശ.

കെ.എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് സെപ്റ്റംബര്‍ മൂന്നിന് ഹൈദരാബാദില്‍ വച്ച് നടക്കും.

റോണിത് റോയ്, പൊസാനി കൃഷ്ണ മുരളി, ബ്രഹ്മാജി, പ്രദീപ് റവാത്, ജയപ്രകാശ് റെഢി, പ്രഭാസ് ശ്രീനു, പ്രവീണ്‍, ഹംസ നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

ദേവി ശ്രീപ്രസാദിന്റേതാണ് സംഗീതം. ചോട്ട കെ നായിഡുവാണ് ഛായാഗ്രഹകന്‍. എന്‍.ടി.ആര്‍ ആര്‍ട്സിന്റെ ബാനറില്‍ നഡമുറി കല്യാണ്‍ രാമാണ് നിര്‍മ്മാണം.

സെപ്റ്റംബര്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും.റാഷി ഖന്നയും നിവേദ തോമസുമാണ് നായികമാരായി എത്തുന്നത്.

Top