ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ റിലീസാക്കി

കൊരട്ടാല ശിവ- ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ റിലീസാക്കി. വീഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. അനിരുദ്ധിന്റെ ‘ഓള്‍ ഹെയ്ല്‍ ദ ടൈഗര്‍’ എന്ന ഗാനശകലവും ഗ്ലിംപ്‌സ് വീഡിയോയ്ക്ക് മാറ്റുകൂട്ടുന്നു. എന്‍ടിആര്‍ ആര്‍ട്ട്സും യുവസുധ ആര്‍ട്ട്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിഎഫ്എക്‌സ് ഭാഗങ്ങളും മികച്ചു നില്‍ക്കുന്നുണ്ട്. കൊരട്ടാല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവരാ.

ബോളിവുഡ് താരമായ ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാന്‍വി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവരാ. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമൂരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, എഡിറ്റര്‍: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Top