ജൂനിയര്‍ ലീഗ് ; റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇ മത്സരത്തില്‍ എഫ് സി കേരളയ്ക്ക് വിജയം

FOOTBALL

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ജൂനിയര്‍ ലീഗില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ എഫ് സി കേരളയ്ക്ക് വിജയം. മത്സരത്തില്‍ എം എസ് പി മലപ്പുറത്തെ തോല്‍പ്പിച്ചാണ് എഫ് സി കേരള വിജയം കരസ്ഥമാക്കിയത്. എഫ് സി കേരളയുടെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്.

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം ആണ് എഫ് സി കേരള സ്വന്തമാക്കിയത്. എഫ് സി കേരളയ്ക്കായി ഇന്ന് നീരജ്, നെഹന്‍, അഭിജിത്ത് എന്നിവരാണ് ഗോള്‍ നേടിയത്. കിരണ്‍ ആണ് എം എസ് പിയുടെ സ്‌കോറര്‍.

Top