ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ; സാജന്‍ ഭന്‍വാളിന് ഗുസ്തിയില്‍ സ്വര്‍ണം

Sajan-Bhanwal

ന്യൂഡല്‍ഹി: ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാജന്‍ ഭന്‍വാളിന് ഗുസ്തിയില്‍ സ്വര്‍ണം. ഇരുപതുകാരനായ സാജന്‍ 77 കിലോഗ്രാം ഗ്രീക്കോ റോമന്‍ ഗുസ്തിയിലാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

ഹരിയാനയിലെ സോനിപത്തിലെ ദരിദ്ര കര്‍ഷക കുടുംബാംഗമാണ് സാജന്‍. തജിക്കിസ്ഥാന്‍, സൗത്ത് കൊറിയ, ഇറാന്‍ താരങ്ങളെ മലര്‍ത്തിയടിച്ചായിരുന്നു ദേശീയ ചാമ്ബ്യനായ സാജന്റെ സ്വര്‍ണനേട്ടം.

Top