വിദ്യുത് ജമ്മ്വാലിന്റെ ‘ജംഗ്‌ലീ’ ടീസര്‍ പുറത്തുവിട്ടു; വീഡിയോ കാണാം

വിദ്യുത് ജമ്മ്വാല്‍ നായകനാകുന്ന ജംഗ്ലീയുടെ ടീസര്‍ പുറത്തിറങ്ങി. ഹോളിവുഡ് സംവിധായകന്‍ ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇറേസര്‍, ദ മാസ്‌ക്, സ്‌കോര്‍പിയന്‍ കിങ് തുടങ്ങിയ വമ്പന്‍ സിനിമകളൊരുക്കിയ ചക്ക് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ജംഗ്ലീ.

കാട്ടിലെ ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സമീര്‍ ഉദ്ദിനാണ് സംഗീതം. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.

Top