മക്കള്‍സെല്‍വന്റെ ‘ജുംഗ’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; ചിത്രം ജൂലായ് 27ന് തിയറ്ററുകളിലേക്ക്

Vijay Sethupathi

വിജയ് സേതുപതി നായകനായെത്തുന്ന തമിഴ് ചിത്രം ജുംഗയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ചിത്രം ജൂലായ് 27ന് തിയറ്ററുകളിലെത്തും. തൃഷ നായികയായെത്തുന്ന മോഹിനിയും ജൂലായ് 27ന് തന്നെയാണ് റിലീസ് ചെയ്യുന്നത്.

ജുംഗ ഒരു ഗ്യാങ്‌സ്റ്റര്‍ കോമഡി ചിത്രമാണ്. ജൂണ്‍ ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ ധാരാളം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘റൗതിരം’ ഫെയിം ഗോകുല്‍ ആണ് ജുംഗയുടെ സംവിധാനം. സയേഷ ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിജയ് സേതുപതി നിര്‍മിക്കുന്ന ജുംഗയില്‍ മഡോണ, ചെറുതും എന്നാല്‍ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യോഗി ബാബുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജുംഗയിലെ നൃത്തരംഗങ്ങള്‍ ഒരുക്കുന്നത് രാജു സുന്ദരാണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സിദ്ധാര്‍ത്ഥ് വിപിനാണ്. രണ്ടാം തവണയാണ് ഗോകുലും വിജയ് സേതുപതിയും ഒന്നിക്കുന്നത്.’ഇതര്‍ക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്.

Top