‘മിന്നി മിന്നി കണ്ണ് ചിമ്മി ‘ രജിഷ വിജയന്റെ ജൂണിലെ ആദ്യ ഗാനം കാണാം

കിടിലന്‍ മേക്കോവറില്‍ രജീഷ വിജയന്‍ എത്തുന്ന ജൂണ്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ഫ്രൈഡെ ഫിലിം ഹൗസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. പാട്ടിലൂടെ ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു കാലത്തെ പ്രണയമാണ് വരച്ചു കാട്ടുന്നത്.

മിന്നി മിന്നി എന്നു തുടങ്ങുന്ന ഗാനം അമൃത സുരേഷ് ആണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അനു എലിബസത്ത് ജോസ് എന്നിവര്‍ ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്. സംഗീതം ഇഫ്തിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററുകളിലെത്തും. ജൂണ്‍ എന്ന ചിത്രത്തിനു വേണ്ടി രണ്ടു മാസത്തോളമെടുത്ത് ഏകദേശം ഒന്‍പതു കിലോയാണ് രജിഷ വിജയന്‍ കുറച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി രജീഷ തന്റെ പ്രിയപ്പെട്ട നീളമുള്ള മുടി മുറിക്കുകയും ചെയ്തു. രജീഷ നടത്തിയ മെക്കോവറിന്റെ വീഡിയോ ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Top