June 15 Motor vehicle strike in Kerala

തിരുവനന്തപുരം: അടുത്തമാസം കേരളത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ സൂചനാ പണിമുടക്ക്. ജൂണ്‍ 15നാണ് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ചാണ് വാഹനപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാന മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

കേരളത്തില്‍ ഓടുന്ന 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഹരിത ട്രിബ്യൂണലിന്റെ കേരള സര്‍ക്യൂട്ട് ബഞ്ച് ഉത്തരവിട്ടിരുന്നു.

Top