റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്ന് ജോണ്‍സണിന്റെ ജുമാന്‍ജി: ദ നെക്സ്റ്റ് ലെവല്‍

രാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജുമാന്‍ജി: ദ നെക്സ്റ്റ് ലെവല്‍. ജുമാന്‍ജി സിനിമകളിലെ ഏറ്റവും പുതിയതാണ് ഈ സിനിമ. ചിത്രം ഇന്നലെയാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. നല്ല പ്രതികരണം ലഭിക്കുന്ന ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും തെലുങ്കിലും ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം തമിഴ്‌റോക്കേഴ്‌സ് ആണ് ഓണ്‍ലൈനില്‍ ചോര്‍ത്തിയത്. ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ജേക് കസ്ദാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ജാക് ബ്ലാക്ക്, കെവിന്‍ ഹാര്‍ട്ട്, കാരെന്‍ ഗില്ലന്‍, അലെക്‌സ് വൂള്‍ഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top