ലൈംഗികാതിക്രമം; അസാഞ്ചിനെതിരായ കേസന്വേഷണം അവസാനിപ്പിച്ച് സ്വീഡന്‍

സ്റ്റോക്ക്ഹോം: ലൈംഗികാതിക്രമ കേസില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ കേസന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ആരോപണം നിഷേധിക്കുന്ന അസാഞ്ചിന തടങ്കലില്‍ പാര്‍പ്പിക്കരുതെന്ന് ഇക്കഴിഞ്ഞ ജൂലൈയില്‍ സ്വീഡിഷ് കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് അസാഞ്ചെയ്ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചത്.

ഇക്വഡോര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇക്വഡോറിന്റെ ലണ്ടന്‍ എംബസിയില്‍ കഴിഞ്ഞുവരികയായിരുന്ന അസാഞ്ചിനെ ഏപ്രില്‍ 11ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് എംബസി അംബാസഡര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

2010 ഓഗസ്റ്റിലാണ് ജൂലിയന്‍ അസാഞ്ചിനെതിരെ യുവതി ലൈംഗികാരോപണം ഉന്നയിച്ചത്. ഡ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്ന വിക്കിലീക്സ് സമ്മേളനത്തിന് ദിവസങ്ങള്‍ മുമ്പ് അസാഞ്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.എന്നാല്‍ അസാഞ്ച് ആരോപണം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2012ല്‍ അസാഞ്ചിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2016ല്‍ സ്വീഡന്‍ ഉദ്യോഗസ്ഥര്‍ അസാഞ്ചിനെ ചോദ്യം ചെയ്തുവെങ്കിലും കേസില്‍ പുരോഗതി ഉണ്ടായില്ല.

Top