ഖത്തർ ലോകകപ്പിന്റെ 2 ടിക്കറ്റുകൾ വിറ്റുപോയത് ഒരു ലക്ഷം ഡോളർ തുകക്ക് !

ദോഹ : 2022 ഖത്തര്‍ ലോക കപ്പിന്റെ രണ്ടു ടിക്കറ്റുകള്‍ പ്രമുഖ അമേരിക്കന്‍ നടി സ്വന്തമാക്കിയത് ഒരു ലക്ഷം ഡോളറിന്. ഹോളിവുഡിലെ പ്രമുഖ നടിയും മോഡലുമായ ജൂലിയ റോബെര്‍ട്‌സ് ആണ് ഒരു ജീവകാരുണ്യ സംഘത്തിന് വേണ്ടി റെക്കോര്‍ഡ് തുകക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.

തനിക്കും തന്റെ ഭര്‍ത്താവ് ഡാനി മോര്‍ട്ടറിനും വേണ്ടിയാണു റെക്കോര്‍ഡ് തുകക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കിയതെന്നും ലോക കപ്പിനായി ഖത്തര്‍ കാത്തു വച്ചിരിക്കുന്ന വിസ്മയങ്ങളെ കുറിച്ച് താന്‍ അതീവ താല്പര്യത്തോടെ കാത്തിരിക്കുകയാണെന്നും ജൂലിയ ട്വിറ്ററില്‍ കുറിച്ചു.

ഹെയ്തി ആസ്ഥാനമായ ഒരു ചാരിറ്റി സംഘമാണ് ധന സമാഹരണാര്‍ത്ഥം ടിക്കറ്റുകള്‍ സൗഹൃദ ലേലത്തിന് വെച്ചത്.

Top