‘തലക്ക് സുഖമില്ലെന്ന്’; ജഡ്ജിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി പികെ ബഷീര്‍ എംഎല്‍എ

pk-basheer

കാസര്‍ഗോഡ്: ജഡ്ജിമാരെ ആക്ഷേപിച്ച് പികെ ബഷീര്‍ എംഎല്‍എ രംഗത്ത്. കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നിലെ കള്ളക്കളി പുറത്തുകൊണ്ടുവരുമെന്നും ജഡ്ജിമാര്‍ക്ക് തലക്ക് സുഖമില്ലെന്ന് വിചാരിച്ച് എല്ലാ വിധികളും നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോട് യൂത്ത് ലീഗ് യുവജന യാത്രയില്‍ സംസാരിക്കവെയാണ് എംഎല്‍എ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച കെ എം ഷാജി കേരള നിയമസഭയില്‍ ഉണ്ടാകുന്നതാണെന്ന് പറഞ്ഞ പി.കെ ബഷീര്‍ ശബരിമല വിധിയേയും വിമര്‍ശിച്ചു.

Top