കോടതികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓട്ടോയിൽ മാസ്സ് എൻട്രിയുമായി ജഡ്ജിമാര്‍

ന്യൂഡല്‍ഹി: കോടതികളിൽ പരിശോധനകൾ നടക്കാറുണ്ട്, എന്നാൽ അപ്രതീക്ഷിതമായി ജഡ്ജിമാര്‍ പരിശോധനക്കായി എത്തിയാലോ, അതും ഓട്ടോറിക്ഷയിൽ !

ഇന്നലെ ഡല്‍ഹിയിലായിരുന്നു ജഡ്ജിമാരുടെ ഈ മാസ്സ് എൻട്രി.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ അടക്കം ആറ് ജഡ്ജിമാരാണ് ഇത്തരത്തില്‍ അപ്രതീക്ഷിതമായി ഓട്ടോറിക്ഷയിലെത്തി പരിശോധന നടത്തിയത്.

ഡല്‍ഹിയിലെ ആറ് കോടതി സമുച്ചയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

കോടതികളുടെ പ്രവര്‍ത്തനം, കോടതി ഉദ്യോഗസ്ഥരുടെ അച്ചടക്കം, സമയനിഷ്ട എന്നിവയെല്ലാം ജഡ്ജിമാര്‍ പരിശോധിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മിത്തല്‍ തലവനായ സംഘത്തില്‍ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എസ്. മുരളീധര്‍, സഞ്ജീവ് ഖന്ന, വപിന്‍ സാന്‍ഗി, ജി.എസ്. സിസ്താനി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ജസ്റ്റിസ് മിത്തല്‍ പട്യാല ഹൗസ് കോംപ്ലക്‌സും ജസ്റ്റിസ് രവീന്ദ്ര ഭട്ട് തിസ് ഹസാരി കോംപ്ലക്‌സും ജസ്റ്റിസ് ഖന്ന രോഹിണി ക്ലോംപ്ലസും സന്ദര്‍ശിച്ചു.

ഓരോ ജഡ്ജിയും അവരുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോർട്ട് പഠിച്ചതിന് ശേഷം നടപടികൾ സ്വീകരിക്കും.

Top