ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ജഡ്ജിയ്ക്ക് പി.എം.എല്‍.എ ചെയര്‍മാനായി നിയമനം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്സ്റ്റിസ് സുനില്‍ ഗൗറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തിന്റെ അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ ചിദബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നിയമനം. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂര്‍ കഴിഞ്ഞ് ജസ്സ്റ്റിസ് ഗൗര്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു

ചിദംബരത്തിന്റെ കേസ് കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണെന്ന് സുനില്‍ ഗൗര്‍ വിധി പ്രസ്താവത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. കേസിലെ മുഖ്യ സൂത്രധാരനാണ് ചിദംബരമെന്നും അദ്ദേഹത്തിന് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഗൗര്‍ പറഞ്ഞിരുന്നു.

Top