വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി; വേഗം പൂര്‍ത്തിയാക്കണമെന്ന് ദിലീപ്; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതിയുടെ ആവശ്യം പരിഗണിക്കുക.

ആറ് മാസം കൂടി സമയം അനുവദിക്കണെമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിച്ചിരുന്നു. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാൻവിൽക്കർ വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29ന് ഉത്തരവിട്ട ബെഞ്ചിൽ ജസ്റ്റിസ് ഖാൻവിൽക്കറിനൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.

Top