ഹരിയാനയില്‍ ജഡ്ജിയുടെ ഭാര്യയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ച് കൊന്നു

Shot dead

ഗുഡ്ഗാവ്: ഹരിയാനയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജഡ്ജിയുടെ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഗുഡ്ഗാവ് അഡീഷണല്‍ ജില്ലാ മജീസ്ട്രേറ്റ് ശ്രീകാന്തിന്റെ ഭാര്യയേയും മകനേയുമാണ് സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് വെടിവച്ചത്‌.

ഗുഡ്ഗാവിലെ സെക്ടര്‍ 51 ല്‍ നടന്ന് സംഭവത്തില്‍ ശ്രീകാന്തിന്റെ ഭാര്യ ഋതു (38) ആണ്‌ കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.മകന്‍ ധ്രുവിന്റെ നില അതീവ ഗുരുതരമാണ്‌. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.

Top