കർണാടക ഹൈക്കോടതി മുതിർന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേൽ രാജിവച്ചു

ബംഗളൂരു: കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേൽ രാജിവച്ചു.

അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ജസ്റ്റിസ് ജയന്ത് പട്ടേൽ രാജി പ്രഖ്യാപിച്ചത്.

ചീഫ് ജസ്റ്റിസായി സ്ഥാനമാറ്റം ലഭിക്കാതിരുന്നതാണ് രാജിക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന.

കർണാടക ഹൈക്കോടതിയിലേക്ക് എത്തും മുന്പ് ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു ജയന്ത് പട്ടേൽ.

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഇദ്ദേഹമാണ്.

Top