ഒരു സിനിമയുടെ പാട്ടിനു ഡിസ്ലൈക്ക് അടിക്കുന്നത് കാടത്തം ; മൈ സ്റ്റോറിയ്ക്ക് പിന്തുണയുമായി ജൂഡ്

Jude antony

പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിയുടെ ഗാനത്തിനും , മേക്കിംഗ് വീഡിയോക്കും ഡിസ് ലൈക്ക് ചെയ്യുന്നതിനെ എതിർത്തുകൊണ്ട് സംവിധായകൻ ജൂഡ് ആന്റണി രംഗത്ത്.

‘ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തം’ എന്നാണ് ജൂഡ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്‍തത്. എന്നാൽ സിനിമയിലെ താരങ്ങളെ കുറിച്ചോ , കഥാപാത്രങ്ങളെ കുറിച്ചോ ജൂഡ് പരമർശിച്ചിട്ടില്ല.

പാർവതിയുടെ കസബ വിമർശനത്തിൽ ജൂഡ് ആന്റണിയുടെ പ്രതികരണം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പക്ഷേ പുതിയ പ്രശ്നത്തിൽ മൈ സ്റ്റോറിയ്ക്ക് പൂർണ പിന്തുണയാണ് ജൂഡ് നൽകുന്നത്.

Top