വിക്കുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവരുടെ ചിന്തകള്‍ വേഗത്തിലത്രേ; ജൂഡ് ആന്റണി

ന്റെ വിക്കിനെക്കുറിച്ച് പുറത്ത് പറയാന്‍ മടിയില്ലാത്ത സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. ഇപ്പോഴിതാ ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളിയോടും അജു വര്‍ഗീസിനോടും പറയുന്ന കടുകട്ടി ഡയലോഗ് ഒറ്റ ടേക്കിലെടുത്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ജൂഡ്.

വിക്കൽ കാരണം ഡെസ്പ് അടിക്കുന്ന ഓരോരുത്തരും ഇത് കാണണം. ഒറ്റയടിക്ക് എനിക്കിതു പറയാൻ പറ്റിയെങ്കിൽ നിങ്ങൾക്കും പറ്റും .മുൻപിലിരിക്കുന്ന ബിയർ ബോട്ടിൽ സിനിമ ബിയർ ആണ് . അത് കൊണ്ട് രണ്ടെണ്ണം വിട്ടിട്ടു പറഞ്ഞതല്ല (അത് ഇതിലും കിടിലം ആയിരിക്കും )വിക്കുള്ളവർക്കു ഇൻസ്പിറേഷൻ ആകാൻ ആ സീൻ അയച്ചു തരാൻ പറഞ്ഞപ്പോ ഈ വിഡിയോ ആണ് പ്രൊഡ്യൂസർ അജു സാർ അയച്ചു തന്നത് .സൊ വിക്കുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവരുടെ ചിന്തകൾ വേഗത്തിലത്രേ ???

Posted by Jude Anthany Joseph on Thursday, September 19, 2019

വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ജൂഡ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘വിക്കല്‍ കാരണം ഡെസ്പ് അടിക്കുന്ന ഓരോരുത്തരും ഇത് കാണണം. ഒറ്റയടിക്ക് എനിക്കിതു പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ക്കും പറ്റും. മുന്‍പിലിരിക്കുന്ന ബിയര്‍ ബോട്ടില്‍ സിനിമ ബിയര്‍ ആണ്. അതുകൊണ്ട് രണ്ടെണ്ണം വിട്ടിട്ടു പറഞ്ഞതല്ല (അത് ഇതിലും കിടിലം ആയിരിക്കും )വിക്കുള്ളവര്‍ക്കു ഇന്‍സ്പിരേഷന്‍ ആകാന്‍ ആ സീന്‍ അയച്ചു തരാന്‍ പറഞ്ഞപ്പോ ഈ വിഡിയോ ആണ് പ്രൊഡ്യൂസര്‍ അജു സാര്‍ അയച്ചു തന്നത്. സൊ വിക്കുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവരുടെ ചിന്തകള്‍ വേഗത്തിലത്രേ.’

Top