കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ചിത്രം ഒരുങ്ങുന്നു

രിത്ര പ്രാധാന്യമുള്ള എം.വി. കൈരളി എന്ന ചരക്ക് കപ്പലിന്റെ തിരോധാനം ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ചിത്രം വരുന്നു. ഒരു അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രമായിരിക്കുമെന്നാണ് വിവരങ്ങള്‍.

നോര്‍വെയില്‍ നിര്‍മ്മിച്ച സാഗ സോഡ് എന്ന കപ്പലാണ് പിന്നീട് എം.വി. കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്. 1979 ജൂണ്‍ 30-ന് മര്‍മ്മഗോവയില്‍നിന്ന് 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്റ്റോക്കിലേക്കായിരുന്നു കൈരളിയുടെ അവസാനത്തെ യാത്ര.

കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. കപ്പലിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണങ്ങള്‍ നടന്നുവെങ്കിലും ഫലമുണ്ടായില്ല.

Top