JuD organises cyber terror workshops in Pakistan

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജമാത്ത് ഉദ്ധവ പാകിസ്താനില്‍ സൈബര്‍ തീവ്രവാദ പരിശീല ക്ലാസ് സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

കശ്മീര്‍ താഴ് വരയിലെ യുവാക്കളെ സൈന്യത്തിനും സര്‍ക്കാരിനും എതിരെ തിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘടന ക്ലാസ് സംഘടിപ്പിച്ചതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

‘ടീം ബുര്‍ഹാന്‍’ എന്നാണ് യുവാക്കളെ അണിനിരത്തികൊണ്ടുള്ള സൈബര്‍ തീവ്രവാദ സംഘടനയക്ക് നല്‍കിയിരിക്കുന്ന പേര്. ആദ്യത്തെ ക്ലാസ് സര്‍ഗോഡ പ്രദേശത്തെ ഗുജ്രന്‍വാലയിലാണ് നടത്തിയത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാനായിരുന്നു ക്ലാസിലെ ആഹ്വാനം.

jud2

സാമൂഹ മാധ്യമങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നാണ് ക്ലാസില്‍ വിശദീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പരിശീലനം നേടിയര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.

തുടര്‍ന്നും ഇത്തരത്തിലുള്ള ക്ലാസുകള്‍ സംഘടന നടത്തിയേക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
15,000 മുതല്‍ 17,000 വരെ അക്കൗണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഭീകര സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

Top