Juan Mata helps Manchester United to Europa League victory

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വര്‍ട്ടറില്‍ കടന്നു. റഷ്യയുടെ റസ്‌തോവ് എഫ്‌സിയെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്ററിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഇരു പാദങ്ങളിലുമായി 2-1 ന്റെ വിജയമാണ് നേടിയത്.

യുവാന്‍ മാട്ടയാണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. വിജയത്തിലും പോള്‍ പോഗ്ബയെ നഷ്ടമായത് മാഞ്ചസ്റ്ററിന് തിരിച്ചടിയായി. പേശിവലിവിനെ തുടര്‍ന്ന് പോഗ്ബ കളംവിടുകയായിരുന്നു. നേരത്തെ ആദ്യപാദത്തില്‍ ഇരുടീമിനും 1-1 ന് സമനില ലഭിച്ചിരുന്നു.

Top