Juan Manuel Santos to donate Nobel Prize money to victims

ബഗോട്ട: നൊബേല്‍ സമ്മാനത്തുക ആഭ്യന്തര സംഘര്‍ഷത്തിന് ഇരകളായവര്‍ക്ക് നല്‍കുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്. 925 ലക്ഷം ഡോളറാണ്(ആറു കോടി രൂപ) സമാധാന നൊബേല്‍ സമ്മാനത്തുക.

കൊളംബിയയില്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് റിബലുകളും(ഫാര്‍ക്) 52 വര്‍ഷമായി തുടര്‍ന്നുവരുന്ന സംഘട്ടനങ്ങള്‍ക്കു അറുതിവരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിരുന്നത്.

സാന്റോസിന്റെ സമാധാനക്കരാറിനെ ഹിതപരിശോധനയില്‍ കൊളംബിയന്‍ ജനത തള്ളിയെങ്കിലും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു നൊബേല്‍ പുരസ്‌കാരം.

Top