Juan Manuel Santos Nobel Peace

സ്‌റ്റോക്ക്‌ഹോം: 2016ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്

അരനൂറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച് കൊളംബിയന്‍ സര്‍ക്കാരും വിമത സംഘടനയായ കൊളംബിയന്‍ റെവല്യൂഷണറി ആംഡ് ഫോഴ്‌സസും (ഫാര്‍ക്) തമ്മില്‍ അടുത്തിടെ സമാധാന ഉടമ്പടിയിലെത്തിയിരുന്നു.

നാല് വര്‍ഷത്തെ സന്ധി സംഭാഷണങ്ങള്‍ക്കു ശേഷമാണ് ഉടമ്പടിയുണ്ടാക്കിയത്. ഇതിനു മുന്‍കൈയെടുത്തത് കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസായിരുന്നു.

ജുവാന്‍ മാനുവല്‍ സാന്റോസ് പ്രതിരോധ മന്ത്രിയായിരുന്ന 2006–09 കാലഘട്ടത്തില്‍ സൈന്യം നേടിയ മേല്‍ക്കൈയാണ് ഫാര്‍കിനെ സമാധാന ചര്‍ച്ചകള്‍ക്കു പ്രേരിപ്പിച്ചത്.

Top