ജൂനിയര്‍ എന്‍.ടി ആറിന്റെ ‘ദേവര’ 2024 ല്‍

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ജൂനിയര്‍ എന്‍.ടി ആറിന്റെ ‘ദേവര’പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ്, രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്ത് വരുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സംഗീത സംവിധായകനായി എത്തുന്ന ചിത്രം യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നന്ദമുരി കല്യാണ്‍ റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ദേവര. സംഗീതം അനിരുദ്ധ്, ഛായാഗ്രാഹണം രത്‌നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിള്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്.

Top