കേരളത്തിലെ ദേശവിരുദ്ധ ശക്തികൾ നിരീക്ഷണത്തിൽ: ജെപി നഡ്ഡ

കരിപ്പൂര്‍: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ഇതിനെതിരെ ശക്തമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പ്രത്യേകിച്ചു മലപ്പുറത്ത് ബിജെപി പ്രവര്‍ത്തിക്കുന്നത് പ്രതികൂല സാഹചര്യത്തിലാണെന്നും നഡ്ഡ പറഞ്ഞു.

അതേ സമയം കോഴിക്കോട് എത്തിയ ജെപി നഡ്ഡയെ ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ് സന്ദര്‍ശിച്ചേക്കും. തിരുവനന്തപുരത്തെ ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെ പിസി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജോര്‍ജിനെതിരെ തിരിഞ്ഞെങ്കിലും ബിജെപി പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

Top