വിലക്കുകളെ മറികടന്ന് ജെ പി നദ്ദയുടെ ബംഗാൾ സന്ദർശനം മറ്റന്നാൾ

ബംഗാൾ: ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ രണ്ടാം പശ്ചിമ ബംഗാള്‍ സന്ദര്‍ശനം മറ്റന്നാള്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ട് എര്‍പ്പെടുത്തുന്ന വിലക്കുകള്‍ ലംഘിച്ച് പ്രചാരണം നടത്താന്‍ ബിജെപിക്ക് അവകാശമുണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

ശനിയാഴ്ച എത്തുന്ന ജെ പി നദ്ദ കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കും. ഇതിന് പുറമേ പാര്‍ട്ടിയുടെ ഗൃഹ സമ്പര്‍ക്ക പ്രചാരണത്തിനും നദ്ദ നേതൃത്വം നല്‍കും. നദ്ദയ്ക്ക് പിന്നാലെ സംസ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനായി എത്തും. 17നാണ് പ്രധാനമന്ത്രി എത്തുക.

Top