ജിമിക്കി കമ്മലിനൊപ്പം ചുവടുവെച്ച് ജ്യോതിക; ചിത്രങ്ങള്‍ കാണാം

ലയാളം കണ്ടതില്‍ വെച്ച് എക്കാലത്തെയും ഹിറ്റായിരിന്നു മോഹന്‍ലാലിന്റെ സിനിമയായ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം.മലയാളക്കരയും കടന്ന് പാട്ട് അങ്ങ് വിദേശ മണ്ണിലും തരംഗം സൃഷ്ടിച്ചു. നിരലധി ആളുകളാണ് പാട്ടിന് ചുവടുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

എന്നാല്‍ ഇപ്പോള്‍ ജിമിക്ക കമ്മലിന് ചുവട് വെച്ച് എത്തിയിരിക്കുന്നത് തമിഴിലെ മുന്‍നിര നായികയായ ജ്യോതികയാണ്.ജിമിക്കി കമ്മലിന് ചുവടുവെക്കുന്ന ജ്യോതികയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജ്യോതികക്കൊപ്പം ലക്ഷ്മി മഞ്ജുവുമാണ് ജിമിക്കി കമ്മലിന് ചുവട് വെച്ചിരിക്കുന്നത്.

Jyothika

ഹിന്ദി സിനിമയായ തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴി എന്ന സിനിമക്ക് വേണ്ടിയാണ് പാട്ട് ചിത്രീകരിച്ചത്.’തമിഴില്‍ വിജയിക്കാന്‍ സാധ്യതയുള്ള പാട്ടായിരുന്നു എനിക്ക് വേണ്ടിയിരുന്നത്‌,അങ്ങനെ ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജിമിക്കി കമ്മലായിരുന്ന്’ എന്ന് സിനിമയുടെ സംവിധായകന്‍ രാധാ മോഹന്‍ പറഞ്ഞു.ചിത്രത്തില്‍ റേഡിയോ ജോക്കിയായിട്ടാണ് ജ്യോതിക എത്തുന്നത്.സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിജയാഘോഷം നടത്തുന്നതായിട്ടാണ് പാട്ട് ചിത്രീകരിച്ചത്. സിനിമക്ക് മുമ്പ് പാട്ട് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നും സംവിധായകന്‍ പറഞ്ഞു.

maxresdefault (1)

വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്.ലക്ഷ്മി മഞ്ജു,സാന്ദ്ര സിന്ധു ശ്യാം,കുമാര വേല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.ചിത്രം ഒക്ടോബര്‍ 18ന് തിയറ്ററുകളിലെത്തും

Top