ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരം; അടുത്ത മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യും

കൊച്ചി: ജോയ്‌സ്‌നയും ഷിജിനും ഈ മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യുമെന്ന് ഷിജിൻ മാധ്യമങ്ങളോട്. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ വച്ചാകും വിവാഹം രജിസ്റ്റർ ചെയ്യുക.

‘ജോയ്‌സ്‌ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങിവന്നത്. ജോയ്‌സ്‌നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും. ഞാൻ എന്റെ ബോധ്യത്തിനും’- ഷിജിൻ പറഞ്ഞു.

ജോയ്‌സ്‌ന രാജ്യം വിട്ട് പോകുമോ എന്ന ആശങ്ക മാതാപിതാക്കൾ കോടതിയിൽ പങ്കുവച്ചിരുനന്നു. ഈ ആശങ്കയോടും ജോയ്‌സ്‌ന പ്രതികരിച്ചു. ‘നിലവിൽ വിദേശത്തേക്ക് പോകാനുള്ള പദ്ധതിയൊന്നുമില്ല. ഈ സാഹചര്യത്തിൽ വീട്ടുകാരോട് സംസാരിച്ചാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല, അതുകൊണ്ട് മറ്റൊരു ദിവസം വീട്ടുകാരോട് പോയി സംസാരിക്കും’- ജോയ്‌സ്‌ന പറഞ്ഞു.

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹൈക്കോടതി ഇന്ന് തീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ്‌നയും ഷിജിനും മാധ്യമങ്ങളെ കണ്ടത്.

Top