രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം പക്വതയില്ലാത്തത്; പി.ജെ ജോസഫ്

തൊടുപുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ജോയിസ് ജോര്‍ജ്ജിന്റെ പരാമര്‍ശം പക്വതയില്ലാത്തതെന്ന് പി ജെ ജോസഫ്. ജോയിസിന്റെ പരാമര്‍ശം എല്‍ഡിഎഫിന്റെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറില്‍ വച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം.

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്താവനയും അപക്വമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് ഇടയ്ക്കിടെ അപക്വമായ പ്രസ്താവനകള്‍ നടത്തി പിന്‍വലിക്കാറുണ്ടെന്നും പരാജയഭീതി കാരണമായേക്കാം പ്രസ്താവനയെന്നും ജോസഫ് പറഞ്ഞു.

 

Top