ജോയ്സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടിക്ക് സ്റ്റേ

joice-george

കൊച്ചി : മുന്‍ എം.പി ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ദേവികുളം സബ്കലക്ടറുടെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ജോയ്‌സ് ജോര്‍ജും കുടുംബവും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി.

ഒരു മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്.

ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകളാണ് റദ്ദാക്കിയിരുന്നത്.

Top