ജോയ്ആലൂക്കാസില്‍ അക്ഷയ ത്രിതീയ ‘ഗോള്‍ഡ് ഫോര്‍ച്യൂണ്‍’ ഓഫര്‍

മൃദ്ധിയുടെ ആഘോഷത്തിന് തുടക്കമിട്ട് കൊണ്ട് അക്ഷയ ത്രിതീയ എത്തിച്ചേരുമ്പോള്‍ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ജോയ്ആലൂക്കാസ് ഏറ്റവും പുതിയ അക്ഷയ ത്രിതീയ 2019 കളക്ഷനാണ് അവതരിപ്പിക്കുന്നത്. ജോയ്ആലൂക്കാസിന്റെ ഹൈദ്രാബാദിലെയും, ബാംഗ്ലൂരിലെയും ചെന്നൈയിലെയും ഷോറൂം ഉദ്ഘാടനത്തിനോടൊപ്പം ഈ കളക്ഷനുകളുടെ ലോഞ്ചിംങ് പ്രശസ്ത ബോളീവുഡ് താരം കജോള്‍ ദേവ്ഗണ്‍ നിര്‍വഹിച്ചു. സ്വര്‍ണത്തിന്റെ സംസ്‌കാരത്തിന് എന്നും ഊന്നല്‍ നല്‍കിയിട്ടുള്ള ജോയ് ആലൂക്കാസ്, ഉപഭോക്താക്കള്‍ക്ക് ‘ഗോള്‍ഡ് ഫോര്‍ച്യൂണ്‍’ ഓഫറിലൂടെ സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ സ്വര്‍ണ നാണയങ്ങള്‍ സൗജന്യമായി നല്‍കുന്നു.

‘അക്ഷയ ത്രിതീയ നമുക്ക് ഒരു വളരെ പ്രധാനപ്പെട്ട ദിവസമാണ്, ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളെ സേവിക്കാനും, അവര്‍ക്ക് നന്മയും, സൗഭാഗ്യവും നല്‍കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രത്യേക അക്ഷയ ത്രിതീയ കളക്ഷന്‍, സമാനതകളില്ലാത്ത കരവിരുതില്‍ അതുല്യമായ ഡിസൈനുകളില്‍ കലാകാലങ്ങളായുള്ള ജോയ്ആലൂക്കാസിന്റെ വിശ്വാസത്തില്‍ തീര്‍ക്കുന്നു. ഞാന്‍ എല്ലാ ഉപഭോക്താക്കളെയും, ഈ അവസരം മുതലാക്കി ‘ഗോള്‍ഡ് ഫോര്‍ച്യൂണ്‍’ ഓഫറിലൂടെ, തങ്ങളുടെ വീടുകളില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കാന്‍ ആശംസിക്കുന്നു, അക്ഷയ ത്രിതീയ ആശംസകള്‍’ !- ജോയ്ആലൂക്കാസ് ഗ്രൂപ്പ് എംഡി & ചെയര്‍മാന്‍ ജോയ്ആലൂക്കാസ് പറഞ്ഞു.

‘എനിക്ക് ഒരു അമൂല്യ അവസരമാണ്, ഈ അക്ഷയ ത്രിതീയ കളക്ഷന്‍ ഉപഭോക്താക്കള്‍ക്ക് തുറന്നു കൊടുത്തത്‌ കൊണ്ട് ലഭിച്ചത്. ഇവയുടെ ആദ്യ കാഴ്ചയില്‍ തന്നെ അവ എല്ലാം അണിയാന്‍ ഞാന്‍ ആഗ്രഹിച്ചു, ഈ അവസരത്തില്‍ എല്ലാവര്‍ക്കും അക്ഷയ ത്രിതീയയ്ക്ക് സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു’. ലോഞ്ചിംഗ് നിര്‍വഹിച്ചു കൊണ്ട് ജോയ് ആലൂക്കാസ് ബ്രാന്‍ഡ് അംബാസ്സഡര്‍ കജോള്‍ ദേവ്ഗണ്‍ പറഞ്ഞു.

ഗോള്‍ഡ് ഫോര്‍ച്യൂണ്‍ ഓഫറിന്റെ ഭാഗമായി കസ്റ്റമേഴ്‌സിന്, 50000 രൂപയുടെ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണ പര്‍ച്ചേസിന് സൗജന്യമായി 1 ഗ്രാം ഗോള്‍ഡ് കൊയിന്‍ നല്‍കുന്നു. ഈ ഓഫര്‍ മെയ് 8വരെ മാത്രം. കൂടാതെ 50000 രൂപയുടെ സ്വര്‍ണാഭരണ പര്‍ച്ചേസിന് 200മില്ലിഗ്രാം ഗോള്‍ഡ് കൊയിന്‍ സൗജന്യമായി നല്‍കുന്നു. ഈ ഓഫര്‍ മെയ് 6,7,8 ദിവസങ്ങളില്‍ മാത്രം. സ്വര്‍ണ്ണ സ്‌നേഹികള്‍ക്ക് ജോയ് ആലൂക്കാസ് നല്‍കുന്ന പ്രീ ബുക്കിംഗ് സൗകര്യം മുതലാക്കി തിരക്ക് ഒഴിവാക്കി അവരുടെ പ്രിയപ്പെട്ട ജ്വല്ലറി വാങ്ങാവുന്നതാണ്.

അക്ഷയ ത്രിതീയ സ്വര്‍ണം വാങ്ങാനും, നല്ലത് ചെയ്യാനുംകാലങ്ങളായുള്ള ഒരു നല്ല ദിവസമാണ്. ഈ ദിവസം സ്വര്‍ണ്ണം വാങ്ങിയാല്‍ ഭാഗ്യവും, നന്മയും സമൃദ്ധിയും കൈവരുമെന്ന് വിശ്വസിക്കുന്നു.

Top