താന്‍ വോട്ട് ചെയ്തത് മാറ്റത്തിനായെന്ന് ജോയ് മാത്യു

Joy Mathew

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ഉയരുന്നത് മാറ്റത്തിന്റെ സൂചനയാണെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. മാറ്റത്തിനായാണ് താന്‍ വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലാപറമ്പ് സ്‌കൂളില്‍ കുടുംബസമേതമെത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്തത്.

അതേസമയം സംസ്ഥാനത്ത് മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. നാല് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോളിങ്ങ് 25 ശതമാനം പിന്നിട്ടു. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.

 

Top