‘മൂന്നാര്‍’;ജോയ് മാത്യുവിന്റെ അടുത്ത ചിത്രത്തിന് പേരിട്ടു

joy mathew

ങ്കിള്‍ എന്ന ചിത്രത്തിനു ശേഷം നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മൂന്നാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. സ്ത്രീ പ്രാധാന്യമുള്ള ചിത്രമായിരിക്കും മൂന്നാര്‍ എന്നാണ് റിപ്പോര്‍ട്ട്.

രണ്ട് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം, ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചാലക്കുടിക്കാരന്‍ ചങ്ങാതി, ഉടലാഴം, സ്ഥലം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ജോയ് മാത്യു ചിത്രങ്ങള്‍.

Top