കാട് പിടിച്ച സ്ഥലം കൃഷിത്തോട്ടമായി; ജോലി നഷ്ടമായ യുവാവിന് താങ്ങായത് നടന്‍ ജോയ് മാത്യു

joy

കളമശ്ശേരി: കൊറോണ വൈറസിന് പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടമായ കളമശേരി സ്വദേശി അനോജിന് തുണയായത് നടന്‍ ജോയ് മാത്യു. ജോയ് മാത്യുവിന്റെ കളമശേരി കുസാറ്റിന് സമീപത്തെ മരപ്പണിക്കാരനായ അനോജിന് ലോക്ക് ലൗണ്‍ വന്നതോടെ പണിയില്ലാതായി.

കൂട്ടുകാരോടൊപ്പം കൃഷി തുടങ്ങാമെന്ന ചിന്തയില്‍ കൃഷി ഭൂമിക്കായി അലച്ചില്‍. കൂട്ടുകാരന്റെ വീടിന് മുന്നില്‍ കാടുപിടിച്ചുകിടന്ന സ്ഥലം കൃഷി തുടങ്ങാന്‍ പറ്റിയതെന്ന് കണ്ടതോടെ അതിന്റെ ഉടമയെ തേടി. അന്വേഷിച്ചപ്പോള്‍ സിനിമാനടന്‍ ജോയ് മാത്യുവിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലമാണെന്ന് അറിഞ്ഞു. ഉടന്‍ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് ജോയ് മാത്യുവിനെ വിളിച്ചു.

കളമശേരിയിലെ 22 സെന്റ് ഭൂമിയില്‍ അനോജും വീട്ടുകാരും ഇപ്പോള്‍ ജൈവകൃഷി തുടങ്ങിയിരിക്കുകയാണ്. കാടുവെട്ടിത്തെളിച്ച് വെണ്ടയും ചീരയും പയറുമൊക്കെ വിത്തിട്ടു. കാടുപിടിച്ചുകിടന്ന സ്ഥലത്ത് കൃഷിയുടെ പുതുനാമ്പുകള്‍ മുളച്ചതിന്റെ സന്തോഷം ജോയ് മാത്യുവും പങ്കിട്ടു. അനോജിന്റെ വീട്ടിലെ മുതിര്‍ന്ന അംഗം മുതല്‍ കുഞ്ഞുങ്ങള്‍ വരെ ഈ ജൈവകൃഷിയുടെ ഭാഗമാകുന്നു. ലോക്ക് ഡൗണ്‍ മാറിയാലും കൃഷി പൂര്‍ണതോതില്‍ തുടരാനാണ് ഇവരുടെ തീരുമാനം.

Top