അമ്മയിലെ എല്ലാ അംഗങ്ങളും പ്രതികരണശേഷി ഇല്ലാത്തവരാണെന്ന് കരുതരുത്;ജോയ് മാത്യു

joy

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചു എടുക്കുന്നത് അമ്മയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.

അമ്മ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് അജണ്ടയായിരുന്നുവെന്ന് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞത് തെറ്റാണ്. ആ തെറ്റ് തിരുത്തണം. അമ്മയിലെ അംഗങ്ങളെല്ലാം ഒരുപോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുതെന്ന് അമ്മ അംഗങ്ങളുടെ ഗ്രൂപ്പില്‍ അയച്ച കത്തില്‍ ജോയ് മാത്യു പറഞ്ഞു.

തെറ്റു പറഞ്ഞതുകൊണ്ട് സംഘടനയ്ക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. പക്ഷേ വിഷയം അജണ്ടയിലുണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍ അത് സംഘടനയിലെ അംഗങ്ങള്‍ എല്ലാം ഒരുപോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്. അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാര്‍ എന്നാണ്‌ ജോയ് മാത്യു കത്തിലൂടെ ചോദിക്കുന്നത്.

Top