വയനാട്ടില്‍ നിന്നും മെഗാസ്റ്റാറിന്റെ ആരാധക ലക്ഷങ്ങളെ പരിചയപ്പെടുത്തി ജോയ് മാത്യു

മ്മൂട്ടിയുടെ ചിത്രം അങ്കിളിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്.

മെഗാസ്റ്റാറിനെ നേരിട്ട് കാണാന്‍ ലൊക്കേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തുമ്പോള്‍, തടിച്ചുകൂടിയ ആരാധകരുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

വീണ്ടും ആ ജനാവലിയെ ഒന്നുകൂടി പരിചയപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ജോയ് മാത്യു.

വയനാട് പുല്‍പ്പള്ളിയില്‍ നിന്നുള്ള വീഡിയോ ആണ് ജോയ് മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്.

അങ്കിള്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും ജോയ് മാത്യു തന്നെയാണ്.

Top