Joy Mathew facebook post

Joy Mathew

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തൊരു പ്രാകൃത സമരമാര്‍ഗമാണ് ഇതെന്നും സമരത്തിലെങ്കിലും പുതുമ കൊണ്ടുവരാന്‍ ആര്‍ക്കാണ് കഴിയുക എന്നും ജോയ് മാത്യു ചോദിക്കുന്നു.

ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പൊതുപണിമുടക്കിനെതിരെ ജോയ്മാത്യു നിലപാട് വ്യക്തമാക്കിയത്.

ഈ പൊതു പണിമുടക്കിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന തൊഴിലാളി സംഘടന ഏതാണെന്നു അറിയാന്‍ എനിക്കങ്ങേയറ്റം ആഗ്രഹമുണ്ട് നിങ്ങള്‍ക്കോ ? എന്ന് ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റ് ബോക്‌സില്‍ തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഞാന്‍ സമര രീതികള്‍ക്ക് എതിരല്ലെന്നും പക്ഷേ കാലം മാറിയത് അറിയാതെ ഈ പഴഞ്ചന്‍ സമരരീതി ഒന്ന് മാറ്റിപ്പിടിച്ചൂടെ എന്നാണ് ചോദിക്കുന്നതെന്നും ജോയ് മാത്യു കമന്റിന് മറുപടിയായി പറയുന്നു.

പണിമുടക്ക് പ്രമാണിച്ച് ഇന്ന് നെറ്റ് ഉപയോഗിക്കില്ല എന്ന് പറയുന്ന ഒരു നേതാവിനെ കാണിച്ചു തരൂ എന്നും ജോയ് മാത്യു ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അറിയാഞ്ഞിട്ട് ചോദിക്കുകയാ …എന്തിനാണ് നാളത്തെ പൊതു പണിമുടക്ക് ?
ഇതുകൊണ്ടു വല്ലതും നടക്കുമോ ……എന്തൊരു പ്രാകൃത സമരമാർഗ്ഗമാണിത് ?
സമരത്തിലെങ്കിലും ഒരു പുതുമ ആർക്കാണ് കൊണ്ടുവരാൻ കഴിയുക ?
ഈ പൊതു പണിമുടക്കിലൂടെ കാര്യങ്ങൾ നേടിയെടുക്കുന്ന തൊഴിലാളി സംഘടന ഏതാണെന്നു അറിയാൻ എനിക്കങ്ങേയറ്റം ആഗ്രഹമുണ്ട് .നിങ്ങൾക്കോ ?
Joy Mathew facebook post

Top