അല്ലെങ്കിലും കേരള കോണ്‍ഗ്രസ്സും സാക്ഷാല്‍ കോണ്‍ഗ്രസ്സും തമ്മിലെന്താ വ്യത്യാസം: ജോയ് മാത്യു

joy mathew

കോണ്‍ഗ്രസ്സില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വേവലാതി അവസാനിച്ചെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വൃദ്ധകേസരികള്‍ക്ക് പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

യൂത്ത്‌ കോൺഗ്രസ്സുകാരുടെ വേവലാതി കഴിഞ്ഞു.
വൃദ്ധകേസരികൾക്ക്‌ ‌ പകരം യുവരക്തം തന്നെ രാജ്യസഭയിലെത്തിയല്ലോ.
പോരാത്തതിനു ആൾ കോൺഗ്രസ്സുമാണ് .അതിൽ ഒരു കേരളം ഉണ്ടെന്നേയുള്ളൂ.
അല്ലെങ്കിൽത്തന്നെ നമുക്കൊന്നും ഇപ്പഴും മനസ്സിലാകാത്ത കാര്യം
കേരള കോൺഗ്രസ്സും സാക്ഷാൽ കോൺഗ്രസ്സും തമ്മിലെന്താ വ്യത്യാസം എന്നതാണ് .
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച്‌ നേതൃനിരയിലെത്തുന്നതിനു
പകരം ഹൈക്കമാണ്ട്‌‌ എന്നിടത്തുനിന്നുള്ള ഓർഡർ വഴി നേതാക്കാന്മാരെ അവരോധിക്കുന്നിടത്ത്‌ തന്നെ ജനാധിപത്യപരമായ പാർട്ടിഘടന എന്നത്‌ പൊളിയുന്നു;രാജാവും അനുചരരും എന്ന നിലയിലേക്ക്‌ അത്‌ കൂപ്പ്‌ കുത്തുന്നു-
പ്രണബ്‌ മുക്കർജിയെപ്പോലുള്ള അടുത്തൂൺ പറ്റിയ മറ്റു കോൺ
(വൃദ്ധ) കേസരികളും
അധികം വൈകാതെ
കാവിയണിയുന്നത് യുവരക്തങൾ
കാണാതിരിക്കണെമെങ്കിൽ
നടുറോട്ടിലിട്ട്‌ പോത്തിനെ അറക്കുന്നത്‌ പോലുള്ള പരിപാടികൾ നിർത്തി നിങ്ങൾ യുവാക്കൾ സ്വന്തം പാർട്ടിയിലെ കടൽ
ക്കിഴവന്മാരെ ആലയിലേക്ക്‌ തെളിച്ച്‌ കൊണ്ടുപോയി കെട്ടുകയാണു വേണ്ടത്‌.

എന്നാല്‍ നമുക്കൊന്നും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. കേരള കോണ്‍ഗ്രസ്സും സാക്ഷാല്‍ കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്.

‘പ്രണബ് മുക്കര്‍ജിയെപ്പോലുള്ള അടുത്തൂണ്‍ പറ്റിയ മറ്റു കോണ്‍ (വൃദ്ധ) കേസരികളും അധികം വൈകാതെ കാവിയണിയുന്നത് യുവരക്തങ്ങള്‍ കാണാതിരിക്കണെമെങ്കില്‍ നടുറോട്ടിലിട്ട് പോത്തിനെ അറക്കുന്നത് പോലുള്ള പരിപാടികള്‍ നിര്‍ത്തി നിങ്ങള്‍ യുവാക്കള്‍ സ്വന്തം പാര്‍ട്ടിയിലെ കടല്‍ക്കിഴവന്മാരെ ആലയിലേക്ക് തെളിച്ച് കൊണ്ടുപോയി കെട്ടുകയാണു വേണ്ടതെന്നും’ അദ്ദേഹം കുറിച്ചു.

Top