സ്വന്തം അനുയായികളെ എന്‍ഐഎയ്ക്ക് കൊടുത്തതിന്റെ ശാപം; മുഖ്യമന്ത്രിയ്‌ക്കെതിരെ ജോയ് മാത്യു

Joy Mathew

കൊച്ചി: സ്വന്തം അനുയായികളായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മമാരുടെ ശാപം പാഴായി പോകില്ല എന്നു പറയുന്നത് വളരെയധികം ശരിയാണെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“ഒരമ്മയുടെ കണ്ണുനീരിനു
കടലുകളിൽ
ഒരു രണ്ടാം പ്രളയം
ആരംഭിക്കാൻ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?”

പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ
വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ
വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !
അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ !
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി !
ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ
എങ്ങിനെ തെറ്റുപറയാനാകും ?

അറിയിപ്പ് :
കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക

Top