നമ്മള്‍ ആഗ്രഹിച്ച കേരളം പിറന്നിട്ടില്ല, ആശംസകള്‍ നിരോധിച്ചിരിക്കുന്നു; ജോയ് മാത്യു

Joy Mathew

കൊച്ചി: കേരളത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ ആണ് ഇന്ന്. മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെടെ കേരളപ്പിറവി ദിനാശംസകള്‍ നേരുകയാണ്. എന്നാല്‍ നമ്മള്‍ ആഗ്രഹിച്ച കേരളം ഇനിയും പിറന്നിട്ടില്ലെന്നാണ് നടനും സംവിധായകനുമായ ജോയ് മാത്യു പറയുന്നത്. ഇപ്പോഴുള്ളത് ജാതി കേരളമാണെന്നും അതിനാല്‍ ആശംസകള്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദയവായി കേരളപ്പിറവി സന്ദേശങ്ങൾ അയച്ചു
വെറുപ്പിക്കരുത്.
നമ്മൾ ആഗ്രഹിച്ച കേരളം ഇനിയും പിറന്നിട്ടില്ല എന്നാണ് സമീപകാല സംഭവങ്ങൾ
തെളിയിക്കുന്നത്
ശരിയായ കേരളം ജനിക്കാൻ
പോകുന്നതേയുള്ളൂ
ഇപ്പോഴുള്ളത് ഒരു ജാതി
കേരളമാണ്
അതിനാൽ ആശംസകൾ
നിരോധിച്ചിരിക്കുന്നു

Top